മടങ്ങിയെത്തുന്ന ജയരാജന് വ്യവസായവും കായികവും, ഉന്നത വിദ്യാഭ്യാസം ജലീലിനു ലഭിക്കും

0

തിരുവനന്തപുരം ഇ.പി. ജയരാജനെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനും മന്ത്രിമാരുടെ വകുപ്പുകള്‍ അഴിച്ചു പണിയുവാനും സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. 13നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ സി.പി.എം ഇക്കാര്യം ആവശ്യപ്പെടും.

വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം വകുപ്പുകളാണ് ഇ.പി ജയരാജനു നല്‍കുക. എ.സി. മൊയ്തീനു തദ്ദേശ സ്വയംഭരണ വകുപ്പ് ലഭിക്കും. നിവലിലെ വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി വിഭജിക്കാനും അതില്‍ ഉന്നത വിദ്യാഭ്യാസം കെ.ടി. ജലീലിനു നല്‍കാനും ധാരണയായി. എല്ലാ മന്ത്രിമാരുടെയും വകുപ്പുകളില്‍ അഴിച്ചുപണി വേണമെന്ന നിര്‍ദേശമാണ് സംസ്ഥാന സമിതി യോഗത്തില്‍ ഉയര്‍ന്നതെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

സി.പി.എമ്മിനു പുതിയൊരു മന്ത്രിയെ കൂടി ലഭിക്കുന്ന പശ്ചാത്തലത്തില്‍ ക്യാബിനറ്റ് റാങ്കോടുകൂടിയുള്ള ചീഫ് വിപ്പ് സ്ഥാനം സി.പി.ഐക്കു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here