സി.പി.എം എം.എല്‍.എക്കെതിരെ ലൈംഗിക പീഡന പരാതി, പാര്‍ട്ടി അന്വേഷണം തുടങ്ങി

0

ഡല്‍ഹി: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി. പോലീസ് കേസ് ഒഴിവാക്കി പാര്‍ട്ടി അന്വേഷണം തീരുമാനിച്ച് സി.പി.എം.

ഡിവൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗമാണ് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് എം.എല്‍.എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചുവെന്ന് പരാതി ഉന്നയിച്ചത്. തനിക്ക് ഒരു കോടി രൂപയും ഡി.വൈ.എഫ്.ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കുന്നു. പോളിറ്റ് ബ്യൂറോയിലെ വനിതാ നേതാവിനാണ് യുവതി പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പി.കെ. ശശിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സി.പി.എം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പരാതി നല്‍കിയതോടെയാണ് പാര്‍ട്ടി അന്വേഷണം ആരംഭിച്ചതെന്നാണ് സുചന. അതേസമയം, മറ്റു തരത്തിലുള്ള അന്വേഷണങ്ങള്‍ക്കൊന്നും നടപടിയുണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here