സി.പി.എം ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു ? യുവതിയുടെ മൊഴിയില്‍ പോലീസ് അന്വേഷണം തുടങ്ങി

0

പാലക്കാട്: ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ താന്‍ പീഡിപ്പിക്കപ്പെട്ടത് സി.പി.എം പാര്‍ട്ടി ഓഫീസില്‍ വച്ചെന്ന് യുവതിയുടെ പരാതി. മങ്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം സി.പി.എമ്മിനുള്ളില്‍ പുകയുകയാണ്. 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ച് മൊഴി നല്‍കിയിരിക്കുന്നത്. ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഓഫീസില്‍ പീഡനം നടന്നുവെന്ന പരാതിയെകുറിച്ച് അറിയില്ലെന്നും ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതാണെന്നുമാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here