രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

0

ഡല്‍ഹി: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാന്‍ ധാരണ. യാതൊരു തരത്തിലുമുള്ള സമ്മര്‍ദ്ദത്തിനു വഴങ്ങിയല്ല തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുമ്പോള്‍ തന്നെ ശക്തമായ പ്രതിഷേധമുയര്‍ത്തി വി.എം. സുധീരന്‍ തിരുവനന്തപുരത്ത് രംഗത്തെത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുവാദത്തോടെയാണ് സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. യു.ഡി.എഫ് കൂടുതല്‍ ശക്തിപ്പെടുന്നതിനു വേണ്ടിയാണ് തീരുമാനമെന്നും ചെന്നിത്തല വ്യക്തമാക്കി. സീറ്റ് വിട്ടുകൊടുക്കുന്നത് വിഷമമുള്ള കാര്യമാണെന്നും തീരുമാനത്തിനു പിന്നില്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എം. ഹസ്സന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ജോസ് കെ. മാണിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് കോണ്‍ഗ്രസ് തീരുമാനമെന്നാണ് സൂചന.

അതേസമയം, തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പ് കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നു തുടങ്ങി. തീരുമാനം കോണ്‍ഗ്രസിനെ തകര്‍ക്കാനേ സാധിക്കൂവെന്ന് വി.എം. സുധീരന്‍ പ്രതികരിച്ചു. ആര്‍ക്കും ഉള്‍ക്കൊള്ളാനാകാത്ത തീരുമാനമാണിത്. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്കു വരാന്‍ ആത്മാഭിമാനം പണയപ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി. പ്രതിഷേധവുമായി യുവ എം.എല്‍.എമാരും ദേശീയ അധ്യക്ഷനെ സമീപിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here