തിരുവനന്തപുരം: ഒഴിവുവന്ന രാജല്‍സഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ഇടതു മുന്നണി യോഗത്തില്‍ ഉണ്ടാകുമെന്ന് എ. വിജയരാഘവന്‍ വ്യക്തമാക്കി.

കാലാവധി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കേയാണ് ഇടതു മുന്നണിയിലെത്താനായി ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാവിവച്ചത്. രാജിവച്ചതുമൂലമുണ്ടായ സീറ്റൊഴിവ് അവര്‍ക്കു തന്നെ നല്‍കുന്ന കീഴ്‌വഴക്കം എല്‍.ജെ.ഡിയുടെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ ഉണ്ടായിട്ടുണ്ട്. ഇതേ രീതി കേരള കോണ്‍ഗ്രസിനോടും സ്വീകരിക്കാമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. അങ്ങനെയെങ്കില്‍ ജോസ് കെ. മാണി തന്നെയാകും വീണ്ടും രാജ്യസഭയിലേക്കു പോവുകയെന്നാണ് കേരള കോണ്‍ഗ്രസ് മാണി നേതാക്കള്‍ നല്‍കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here