തിരുവനന്തപുരം: കൈരളി ടി.വി. എം.ഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസും സി.പി.എം സംസ്ഥാന സിമിതി അംഗം ഡോ. വി.ശിവദാസനും രാജ്യസഭയിലേക്കു മത്സരിക്കും. സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാനം വൈകുന്നേരം ചേരുന്ന ഇടതു മുന്നണി യോഗം അംഗീകരിക്കും. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി പി.വി. അബ്ദുള്‍ വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ്, കെ.കെ. രാഗേഷ് എന്നിവരുടെ കാലാവധി തീരുന്ന ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 30ന് ഒമ്പതു മുതല്‍ നാലുവരെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. അഞ്ചിന് വോട്ടെണ്ണും.

LEAVE A REPLY

Please enter your comment!
Please enter your name here