ആകാംക്ഷയ്ക്കിനി ദിവസങ്ങള്‍ മാത്രം, ശിവരാത്രിക്കറിയാം രജനിയുടെ പാര്‍ട്ടിപ്പേര്

0

ചെന്നൈ: വരുന്ന ശിവരാത്രിക്ക് നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പേര് വെളിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ആരാധകരോട് ഇക്കാര്യം വെളിപ്പെടുത്തിയതായാണ് വാര്‍ത്തകള്‍. രജനി പീപ്പിള്‍സ് ഫോറം എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയില്‍ ഇതിനകം അമ്പത് ലക്ഷത്തോളം പേര്‍ അംഗമായിട്ടുണ്ട്. മെയ് 21 ന് നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്‌റ്റെല്‍മന്നന്റെ പാര്‍ട്ടിയുടെ പേരെന്താകുമെന്ന ആകാംക്ഷയ്ക്കിനി ദിവസങ്ങള്‍മാത്രം. ആ നിമഷത്തിനായി, ഒരു രജനിപ്പടത്തിനുള്ളപോലെതന്നെ കാത്തിരിപ്പിലാണ് ആരാധകര്‍.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here