ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃഗുണമില്ലായ്മയെ തുറന്നുകാട്ടി എന്‍ സി പി നേതാവ് ശരദ് പവാര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്ഥിരത ഇല്ലെന്ന് പവാര്‍ വിമര്‍ശിച്ചു. മഹാരാഷ്ട്രയിലെ അഖാഡി സഖ്യം അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കുകയാണ്. സമുചിതം ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന പാര്‍ട്ടികളുടെ തീരുമാനം. ഇതിനിടെ ആണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേത്യത്വപാടവത്തെ കുറിച്ച്‌ ശരത് പവാര്‍ സംശയം പ്രകടിപ്പിച്ചത്. 

മഹാരാഷ്ട്രയുടെ മാതൃകയില്‍ ബി ജെ പി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല. നേതാവ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്ഥിരത ഇല്ലാത്തതാണ് കാരണം. രാജ്യത്തെ പ്രതിപക്ഷ സഖ്യത്തെ ഭാവിയില്‍ നയിക്കുന്നത് രാഹുല്‍ ആയിരിക്കുമെന്ന് പറയാന്‍ തനിക്കാവില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ അഖാഡി സഖ്യം അധികാരത്തിലേറിതിന്റെ ഒന്നാം വര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവിനെതിരെ പവാറിന്റെ വിമര്‍ശനം.

കോണ്‍ഗ്രസിലെ മുതിര്‍ന്ന, പരിചയ സമ്ബന്നരായ നേതാക്കള്‍ക്ക് പോലും രാഹുല്‍ ഗാന്ധിയുടെ പ്രപര്‍ത്തന രീതിയില്‍ എതിര്‍പ്പുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരുമ്ബോള്‍ രാഹുലിന് മറ്റ് പാര്‍ട്ടികളുടെയെല്ലാം കൂട്ടായ്മയുടെ നേതൃപദവി വഹിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ വിമര്‍ശിച്ചു. അതേസമയം, ശരത് പവാറിന്റെ വിമര്‍ശനത്തെ കണ്ടില്ലെന്ന് നടച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ശരത് പവാറിന്റെ വിമര്‍ശനത്തോട് ഇതുവരെയും പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here