ഒരു അജണ്ടയുമില്ലാതെ ചൈനയില്‍ പോയി ചായകുടിച്ച് മോദി മടങ്ങിയെത്തി, ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

0

ഡല്‍ഹി: ഒരു അജണ്ടയുമില്ലാതെ ചൈനയില്‍ പോയി ചൈനീസ് പ്രസിഡന്റിനൊപ്പം ചായ കൂടിച്ചു മടങ്ങിയെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിരോധികളായ മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ജനാധിപത്യ ഇന്ത്യയെ നശിപ്പിക്കുകയാണ്. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ ആര്‍.എസ്.എസ്- ബി.ജെ.പി അച്ചുതണ്ട് കോടാലി വയ്ക്കുമ്പോള്‍ മോദി നിശബ്ദനായി നോക്കി നില്‍ക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചും ബി.ജെ.പി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിക്കൊണ്ടുമാണ് കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് റാലിക്ക്് രാംലീല മൈതാനിയില്‍ തുടക്കം കുറിച്ചത്.

രാജ്യത്തുടനീളമുളള ജനങ്ങളും ബിജെപി സര്‍ക്കാരിന്റെ കീഴില്‍ അസംതൃപ്തരാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ പോലും നീതിക്കായി ജനങ്ങള്‍ക്കു മുന്നിലെത്തേണ്ട അവസ്ഥയാണ്. രാജ്യത്തെ ജനങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന് അദ്ദേഹം ആരോപിച്ചു. വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും മതങ്ങളും ഉളള രാജ്യമാണ് നമ്മുടേത്. വിശ്വാസത്തിന്റേയും അടിത്തറ സത്യമാണ്. ദൈവത്തിന് മുമ്പില്‍ നമ്മള്‍ തല കുനിക്കുമ്പോള്‍ സത്യത്തിന് മുമ്പിലാണ് നമ്മള്‍ തല കുനിക്കുന്നത്. മോദി സംസാരിക്കുമ്പോള്‍ സത്യത്തിന്റെ കണികയെങ്കിലും കണ്ടെത്താന്‍ ജനങ്ങള്‍ തിരയേണ്ടി വരുന്നുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവരും യോഗത്തില്‍ പ്രസംഗിച്ചു


Loading...

LEAVE A REPLY

Please enter your comment!
Please enter your name here