ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട ബാധ്യത സര്‍ക്കാര്‍ വരുത്തിയിരിക്കുന്നു, മോദിക്കും ഗോഡ്‌സെയ്ക്കും ഒരേ ആശയങ്ങളെന്ന രാഹുല്‍

0
13

കല്‍പ്പറ്റ: ഗോഡ്‌സെയും മോദിയും ഒരേ ആശയത്തില്‍ വിശ്വസിക്കുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരായി ഈ മണ്ണില്‍ ജനിച്ചുവീണ ഓരോരുത്തരോടും ഇന്ത്യക്കാരനാണെന്നു തെളിയിക്കാന്‍ പറയാന്‍ നരേന്ദ്ര മോദി ആരാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായി വയനാട്ടില്‍ നടന്ന റാലിക്കുശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അഭിപ്രായം പറയുന്നവരേയും വിശ്വാസം തുറന്ന് പറയുന്നവരേയും വെടിവച്ച് കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മോദി സംരക്ഷിക്കുന്നത് സുഹൃത്തുക്കളെ മാത്രമാണ്. എല്ലാ തുറമുഖങ്ങളും ഇതിനോടകം അദാനിക്കു നല്‍കിക്കഴിഞ്ഞുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ബി.എസ്.എന്‍.എല്‍. അടച്ചു പൂട്ടുന്നു. ഭാരത് പെട്രോളിയവും എയര്‍ ഇന്ത്യയും വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു. റെയില്‍വേ സ്വകാര്യവത്കരണത്തിന്റെ പാതയിലാണെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ല. ദിനംപ്രതി ഓരോ തൊഴിലും നഷ്ടപ്പെടുകയാണ്. എല്ലാ പ്രതിസന്ധികള്‍ക്കും കാരണം മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തു പടര്‍ത്തുന്ന വിദ്വേഷവും വെറുപ്പുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here