റഫാല്‍ വിവാദം രാഹും ഒളോന്ദും ചേര്‍ന്ന് ആസുത്രണം ചെയ്തതെന്ന് ജെയ്റ്റ്‌ലി

0

ഡല്‍ഹി: റഫാല്‍ വിമാനക്കരാര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പി. മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഇപ്പോഴത്തെ വിവാദമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.

കുറഞ്ഞ ദിവസത്തിനുള്ളില്‍ ഫ്രാന്‍സില്‍ നിന്ന് ഒരു ബോംബ് പൊട്ടാനുണ്ടെന്ന് ഓഗസ്റ്റ് 30ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. റഫാല്‍ കരാറില്‍ രണ്ടു രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഒരു ശബ്ദത്തില്‍ സംസാരിക്കുന്നത് യാദൃശ്ചികമല്ലെന്നും ജെയ്്റ്റ്‌ലി ആരോപിച്ചു. ഇന്ത്യയിലെയും ഫ്രാന്‍സിലെയും പ്രതിപക്ഷ നേതാക്കന്മാര്‍ കൂട്ടുകച്ചവടക്കാരാണ്. ഇവര്‍ തമ്മിലുള്ള ജുഗല്‍ബന്ധി തെളിയക്കാന്‍ തന്റെ കൈയില്‍ തെളിവുകളില്ല. പക്ഷേ സൂക്ഷ്മമായി വീക്ഷിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here