ആരോഗ്യമന്ത്രിയുടെ രാജി, നിലപാട് കടുപ്പിച്ച് പ്രതിപക്ഷം, പ്രക്ഷോഭം സഭയ്ക്ക് പുറത്തേക്ക്

0
2

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ അംഗ നിയമനത്തിലെ ഹൈക്കോടതി പരാമര്‍ശത്തില്‍ മന്ത്രി കെ.കെ. ശൈലയ്‌ക്കെതിരായ പ്രക്ഷോഭം പ്രതിപക്ഷ സഭയ്ക്കു പുറത്തും ശക്തമാക്കുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വയ്ക്കുന്നത്. അഞ്ച് എം.എല്‍.എമാരുടെ സത്യാഗ്രഹം സഭാ കവാടത്തില്‍ തുടരുകയാണ്. രാവിലെ ചോദ്യോത്തര വേളയുമായി പ്രതിപക്ഷം സഹകരിച്ചില്ല. സഭ നാളെ അനിശ്ചിതകാലത്തേക്ക് പിരിയും. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം പുറത്തേക്ക് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നത്. ഇന്നു രാവിലെ നിയമസഭയ്ക്കു സമീപം മസ്‌ക്കറ്റ് ഹോട്ടലിനു മുന്നില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here