മുഖ്യമന്ത്രിയുടെ രാജിക്കായി ബിരിയാണി ചെമ്പ് ചലഞ്ച്, പ്രതിപക്ഷം തെരുവില്‍

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ രാജിക്കുള്ള മുറവിളിയുമായി പ്രതിപക്ഷ സംഘടനകള്‍ തെരുവില്‍. പല ജില്ലകളിലും പ്രതിഷേധം സംഘര്‍ഷത്തിലേക്കു നീങ്ങി.

തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നില്‍ ബിരിയാണി കലങ്ങളേന്തി മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബിരിയാണി ചെമ്പ് ചലഞ്ച് പ്രതിഷേധം നടന്നു. ബിരിയാണി ചെമ്പും സ്വര്‍ണ്ണക്കട്ടികളുടെ മാതൃകയും കൈയിലേന്തി പാളയത്തു നിന്നു പ്രകടമായിട്ടാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. യുത്ത് കോണ്‍ഗ്രസും ഇവിടേക്കു പ്രകടനം നടത്തി. പ്രകടനം നിയന്ത്രണാതീതമായപ്പോള്‍ ലാത്തിചാര്‍ജും ജലപീരങ്കിലുമായി പോലീസ് നേരിട്ടു.

കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. തൃശൂരില്‍ യുവമോര്‍ച്ച പ്രതിഷേധത്തിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here