രാഷ്ട്രപതി അംഗീകരിച്ചു, എ.എ.പി എം.എല്‍.എമാരെ അയോഗ്യരായി

0

ഡല്‍ഹി: ഇരട്ട പദവി പ്രശ്‌നത്തില്‍ ആം ആദ്മിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ശിപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ ഡല്‍ഹി നിയമസഭയിലെ എ.എ.പി ഭൂരിപക്ഷം 66 ല്‍ നിന്ന് 46 ആയി കുറഞ്ഞു. അയോഗ്യരായവരില്‍ ഒരാള്‍ മന്ത്രിയാണ്. ഡല്‍ഹി ഹൈക്കോടതി അടുത്ത ദിവസം എം.എല്‍.എമാരുടെ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് രാഷ്ട്രപതിയുടെ നടപടി. 2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്തംബര്‍ 8 വരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രടടറിമാരായതാണ് എം.എല്‍.എമാര്‍ക്ക് വിനയായത്.

LEAVE A REPLY

Please enter your comment!
Please enter your name here