എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച് മോദി, ത്രിപുര മോഡല്‍ കേരളത്തില്‍ അരങ്ങേറുമെന്ന് മുന്നറിയിപ്പ്

0

കൊല്ലം: ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ചും കേരളത്തില്‍ ത്രിപുര മോഡല്‍ ആവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലം കന്റോണ്‍മെന്റ് മൈതാനത്തു നടന്ന എന്‍.ഡി.എ മഹാസംഗമം ഫലത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൂടിയായി മാറി.

കേരളത്തിലെ ഇരു മുന്നണികളുടെയും പരിഹാസങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകരെ തളര്‍ത്തില്ലെന്ന് പറഞ്ഞ നരേന്ദ്രമോദി ത്രിപുര കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. പൂജ്യത്തില്‍ നിന്നാണ് ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത്. അതുതന്നെ കേരളത്തിലും സംഭവിക്കും. കേരളത്തില്‍ ജനങ്ങള്‍ ഉണര്‍ന്നിരിക്കുകയാണെന്നും അവര്‍ ബി.ജെ.പിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ രൂക്ഷമായ ഭാഷയിലാണ് സംസ്ഥാന സര്‍ക്കാരിനെ പ്രധാനമന്ത്രി വിമര്‍ശിച്ചത്. കേരള സര്‍ക്കാര്‍ ശബരിമലയില്‍ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തും. കമ്മ്യുണിസ്റ്റുകാര്‍ വിശ്വാസങ്ങളെയും ഭാരതീയ സംസ്‌കാരത്തെയും അധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. എന്നാല്‍, ഇത്രയേറെ വെറുപ്പോടെ ഇക്കാര്യത്തില്‍ അവര്‍ തീരുമാനം എടുക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ പറയുന്നതല്ല, യു.ഡി.എഫ് പത്തനംതിട്ടയില്‍ പറയുന്നതെന്ന് മോദി പരിഹസിച്ചു. നിലപാട് വ്യക്തമാക്കാന്‍ യു.ഡി.എഫിനെ മോദി വെല്ലുവിളിക്കുകയും ചെയ്തു.

നാലു വര്‍ഷത്തിനിടയിലെ വികസനം അക്കമിട്ടു നിരത്തിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here