തിരക്കിട്ട കൂടിയാലോചനകള്‍, രണ്ടാം മോദി സര്‍ക്കാരിന് രൂപമായി

0

ഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സത്യപ്രതിജ്ഞയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ദ്രപ്രസ്ഥം. മന്ത്രിമാരുടെ പട്ടിക തയാറാക്കാനുള്ള അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മാരത്തോണ്‍ ചര്‍ച്ചകളാണ് വിവിധ തലങ്ങളില്‍ നടക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മോദിയുമായി മൂന്നു മണിക്കൂറിലധികം ചര്‍ച്ചകള്‍ നടത്തി. രാജ്‌നാഥ് സിംഗ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തി. ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയെ മോദി വീട്ടില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

കഴിഞ്ഞമന്ത്രിസഭയിലുണ്ടായിരുന്ന രാജ്‌നാഥ് സിംഗ്, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍, നിതിന്‍ ഗഡ്കരി, നിര്‍മ്മലാ സീതാരാമന്‍ അടക്കമുളള് പ്രമുഖര്‍ പുതിയ മന്ത്രിസഭയിലും തുടരും. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരനെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനവും തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here