യുവതിയെ തള്ളി ശശിയെ വെള്ളപൂശി, അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്

0

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിയെ സംരക്ഷിക്കുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തായി. യുവതിയുടെ വാദങ്ങള്‍ ഖണ്ഡിച്ചാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാര്‍ട്ടി ഓഫീസില്‍ വബ്ബ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി പരാതിപ്പെടാന്‍ വൈകിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ശശി പരാതിക്കാരിന് 5000 രൂപ നല്‍കിയത് സംഘടന ചെലവിനാണെന്നും എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവരടങ്ങുന്ന കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

പരാതി ഗൂഢാലോചനയാണെന്ന് പല നേതാക്കളും മൊഴി നല്‍കി, പാര്‍ട്ടി ഓഫീസില്‍ വച്ച് അപമര്യാദയായി പെരുമാറിയിട്ടില്ല, അന്നേദിവസം ഓഫീസില്‍ നല്ല തിരക്കായിരുന്നു, വാതില്‍ അടച്ചിരുന്നില്ല തുടങ്ങിയ നിരീക്ഷണങ്ങളും കമ്മിഷന്‍ നടത്തിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here