ശശി സജീവമാകുന്നു, പോലീസിനെ മാറ്റി നിര്‍ത്തി പാര്‍ട്ടി അന്വേഷിക്കുന്ന പരാതി നിര്‍ജീവമാകുമോ ?

0

പാലക്കാട്: പോലീസ് അന്വേഷണത്തിലേക്ക് നീങ്ങാതെ പാര്‍ട്ടി അന്വേഷണത്തില്‍ തുടരുന്ന പി.കെ. ശശി എം.എല്‍.എയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ വഴിത്തിരിവ്. ശശിക്കെതിരായ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് തടയുമ്പോള്‍ മറ്റൊരു ഭാഗത്ത് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കൊപ്പം ശശി വേദി പങ്കിടുന്നു.

ആരോപണമുന്നയിച്ച പെണ്‍കുട്ടികൂടി പങ്കെടുക്കുന്ന ഡി.വൈ.എഫ്.ഐ. പാലക്കാട് ജില്ലാ സമ്മേളന വേദിയിലാണ് പ്രതിനിധികളോട് സംസ്ഥാന സെക്രട്ടറി എം. സ്വരാജ് ശശി വിഷയത്തിലെ ചര്‍ച്ച ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. അതിനിടെ പാലക്കാട്ടെ പൊതു പരിപാടിയില്‍ പി കെ ശശി എംഎല്‍എ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു.

പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിയുമായി ശശി വേദി പങ്കിട്ടത്. ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി അനന്തമായി നീളുന്നതിനിടെയാണ് ആരോപണ വിധേയനായ പി കെ ശശി എംഎല്‍എ വേദികളില്‍ വീണ്ടും സജീവമാകുന്നത്. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗം എ കെ ബാലനുമായി പൊതുപരിപാടിയിയല്‍ പങ്കെടുത്ത വിവാദം നിലനില്‍ക്കെയാണ്, പി കെ ശശി വേദി പങ്കിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here