ലൈംഗികാരോപണം: അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ, ശശിക്കെതിരെ നടപടിയുണ്ടാകും

0

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ പാര്‍ട്ടി നടപടി വരും. പി കെ ശശി വിഷയത്തിലെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടറിയേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും. ഗൂഢാലോചനയുണ്ടെന്ന പി.കെ ശശിയുടെ പരാതിയിലും നടപടി ഉണ്ടായേക്കും.

പി.കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് നല്‍കി പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു. തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അന്ന് പികെ ശശി പറഞ്ഞത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here