തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തകിടം മറിക്കാനുള്ള ആസൂത്രിത നീക്കത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നു ചേര്‍ന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിക്കും ഇതില്‍ പങ്കുണ്ടെന്ന് എല്‍.ഡി.എഫ് വെബ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

എം.എല്‍.എമാരെ വിലയ്‌ക്കെടുത്ത് സര്‍ക്കാരിനെ അട്ടിമറിക്കുന്ന ജീര്‍ണ്ണസംസ്‌കാരം കേരളത്തിലില്ലാത്തതിനാലാണ് ബി.ജെ.പി രാഷ്ട്രീയ വേട്ടയ്ക്ക് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത്. അഴിമതിയില്ലാത്ത സംസ്ഥാനമെന്ന ഖ്യാതി എങ്ങനെ തകര്‍ക്കാനാകുമെന്ന് ആലോചിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇരുപാര്‍ട്ടികളും തമ്മില്‍ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടെന്നും പിണറായി ആരോപിച്ചു. പാവങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇടതു മുന്നണിയുടേ പ്രത്യേകതയെന്നും പിണറായി വ്യക്തമാക്കി. മുന്നണിയിലെ മറ്റു നേതാക്കളും വെബ് റാലിയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here