ശബരിമല: പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് പിണറായി

0

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരെ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് എതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തലാകും. വിധിയോട് ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടാകും, എന്നാള്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് രാഷ്ട്രീയ വിശകലന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധി എന്തായാലും അത് നടപ്പാക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണെന്ന് പറഞ്ഞ സര്‍ക്കാര്‍, പുനപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത് ശരിയല്ല. ഈ വിധിയില്‍ അപാകതയുണ്ടെന്ന ബോധ്യമില്ല. ശരിയായ വിധിയാണ്, കാലത്തിന് ചേര്‍ന്ന വിധിയാണ്അദ്ദേഹം പറഞ്ഞു.
ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല. ക്ഷേത്രം കുടുംബസ്വത്തല്ലെന്ന് തന്ത്രി മനസ്സിലാക്കണം. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണം എന്നാണ് വസ്തുത. ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
വല്ലാതെ ബഹളം കൂട്ടുന്ന ബിജെപിയും കോണ്‍ഗ്രസും പന്ത്രണ്ട് വര്‍ഷം കേസ് നടന്നപ്പോള്‍ എവിടെയായിരുന്നു എന്തുകൊണ്ടാണ് ബിജെപി കക്ഷി ചേരാത്തത്, കോണ്‍ഗ്രസ് കക്ഷി ചേരാത്തത് ആര്‍എസ്എസ് കേരളത്തില്‍ വര്‍ഗീയ ധ്രൂവികരണമുണ്ടാക്കാന്‍ പറ്റുമോയെന്നാണ് ആലോചിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here