പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം: ചെന്നിത്തല

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയൊഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ കൊലക്കളങ്ങളായി മാറി. കസ്റ്റഡി മരണങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായിവിജയനാണ്. ആഭ്യന്തര വകുപ്പിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പിണറായിക്ക് കഴിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ചെന്നിത്തല പിണറായിക്കെതിരേ ആഞ്ഞടിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here