കോണ്‍ഗ്രസ് ഗതികെട്ട പാര്‍ട്ടി; രാത്രിയും പകലും കോണ്‍ഗ്രസ് തന്നെയായവര്‍ പാര്‍ട്ടിയിലുണ്ടോയെന്നും പിണറായി

0

എ.കെ. ആന്റണിക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. കോണ്‍ഗ്രസ് ഗതികെട്ടപാര്‍ട്ടിയെന്ന് തിരിച്ചറിയാത്തത് അവര്‍ മാത്രമാണ്. കര്‍ണാടകയില്‍ മുഖ്യമന്ത്രിപദം കുമാരസ്വാമിക്ക് അടിയറവയ്‌ക്കേണ്ടിവന്നു. എം.എല്‍.എമാര്‍ ഇപ്പോഴും റിസോര്‍ട്ടിലാണ്. ഇത്തരമൊരു ഗതികേടിലാണ് കോണ്‍ഗ്രസ്. പകല്‍ കോണ്‍ഗ്രസും രാത്രി ബി.ജെ.പിയുമായി മാറിയ കോണ്‍ഗ്രസുകാരെക്കുറിച്ച് പണ്ട് ആന്റണിതന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പകലും രാത്രിയും കോണ്‍ഗ്രസില്‍ തന്നെയുള്ളവര്‍ പാര്‍ട്ടിയിലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രം സത്യം പറഞ്ഞാല്‍ അംഗീകരിക്കാതിരിക്കണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ക്രമസമാധാനത്തിലും ആരോഗ്യരംഗത്തും സ്ത്രീസുരക്ഷയിലും കേരളം ഒന്നാമതെന്ന് അവര്‍ പറയുമ്പോള്‍ അങ്ങനെയല്ലായെന്ന് പറയണോ. എ.കെ.ആന്റണിക്ക് വിഭ്രാന്തിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുന്നവര്‍ ഡല്‍ഹിയിലെത്തിയാല്‍ നരേന്ദ്രമോഡിയെയും കേന്ദ്രമന്ത്രിമാരെയും കാണാന്‍ കാത്തുകിടക്കുന്നൂവെന്ന് കഴിഞ്ഞദിവസം എ.കെ. ആന്റണി വിമര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷപ്രതികരണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here