കോടിയേരിക്കു പിന്നാലെ ചൈനയ്‍ക്കുവേണ്ടി വാദിച്ച് പിണറായിയും

0
1

കണ്ണൂർ: കോടിയേരിക്ക് പിന്നാലെ ചൈനയ്‍ക്കുവേണ്ടി വാദിച്ച് മുഖ്യമന്ത്രിയും. അമേരിക്കക്കെതിരെ ചൈനയുടേയും ക്യൂബയുടെയും രാഷ്ട്രീയ നിലപാടുകളെ പിന്തണച്ചാണ് കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. ഏകലോകക്രമം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയാണ് ചൈന നിലകൊള്ളുന്നത്.  അമേരിക്കയ്‍ക്ക് എതിരായ ശക്തിയായി ചൈന ഉയരുന്നത് തകർക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഇതിനെതിരെ വിവിധ രാഷ്ട്രങ്ങളുടെ പ്രതിരോധം ഉയർന്നുവരുന്നുവെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here