കോട്ടയം: പൂഞ്ഞാറില്‍ താന്‍ അമ്ബതിനായിരം വോട്ട് നേടി ജയിക്കുമെന്നും കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്നാണ് തീരുമാനിക്കുകയെന്നും കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേ​ഹം മീഡിയവണ്‍ ചാനലിനോട് പറഞ്ഞു.

പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്‍റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്ബുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല. ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ കുറെയേറെ വോട്ട് പോയിട്ടുണ്ട്.

ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യു.ഡി.എഫിന് 68 സീറ്റും എല്‍.ഡി.എഫിന് 70 സീറ്റുമാണ് ലഭിക്കുക. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ.സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പി വിജയിക്കൂവെന്നാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here