ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട ‘ഒ തുക്കല്‍വൈറസ് ,’ബൂമറാങ് ആയതിന്റെ കെടുതികളാണ്

0

ഒരാളെ ഉന്നംവച്ച് കടത്തിവിട്ട ‘ഒതുക്കല്‍വൈറസ്’, ബൂമറാങ് ആയതിന്റെ കെടുതികളാണ് കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പന്തളം സുധാകരന്‍. ഗ്രൂപ്പിനതീതമായി ഉണ്ടായിരിക്കുന്ന പ്രതികരണം ഉള്‍ക്കൊണ്ടില്ലെങ്കില്‍ വൈറസ് വരുത്തുന്ന നാശം പ്രവചനാതീതമാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നു.

പേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരുപം:

ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട ‘ഒ തുക്കല്‍വൈറസ് ,’ബൂമറാങ് ആയതിന്റെ കെടുതികളാണ് കേരളത്തില്‍ കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ? ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയില്‍നിന്നും വിഭിന്നമായി കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഗ്രൂപ്പ് മറന്നു പ്രതികരിക്കാന്‍ കാണിച്ച മാറ്റം നേതൃത്വം ഉള്‍ക്കൊള്ളുമെന്നു കരുതാം ,ഇല്ലെങ്കില്‍ വൈറസ് വരുത്തുന്ന നാശം പ്രവചനാധീതമാകും .
ഹൈ കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എ കെ ആന്റണി മൗനം വെടിഞ്ഞു ഇടപെടണം ,അപകടകരമായ സാമൂഹ്യ ദ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണം .ഇത് കോണ്‍ഗ്രസ് വിശ്വാസികളുടെ ആഗ്രഹമാണ് .


Loading...

LEAVE A REPLY

Please enter your comment!
Please enter your name here