പി.എസ്. ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍, മുരളീധരന് ആന്ധ്രയുടെ അധിക ചുമതല

0

ഡല്‍ഹി: പി.എസ്. ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍. ഇതു രണ്ടാം തവണയാണ് ബി.ജെ.പി അധ്യക്ഷ പദത്തിലേക്ക് ശ്രീധരന്‍പിള്ള എത്തുന്നത്.

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായശേഷം സംസ്ഥാന ബി.ജെ.പിക്ക് അധ്യക്ഷനുണ്ടായിരുന്നില്ല. വിവിധ ഗ്രൂപ്പുകള്‍ അധ്യക്ഷന്റെ കാര്യത്തില്‍ സമവായത്തിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീണത്. ദേശീയ അധ്യക്ഷനാണ് പ്രഖ്യാപനം നടത്തിയത്. 2003 -06 കാലത്താണ് ഇതിനു മുമ്പ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്നത്. വി. മുരളീധരന്‍ എം.പിക്ക് ആന്ധ്രാ പ്രദേശിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here