ഇസ്‌ളാമിക തീവ്രവാദസംഘടനയില്‍പെട്ടവര്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ കടന്നുകയറിയിട്ടുണ്ടെന്നത് കാലങ്ങളായി ബി.ജെ.പിയുടെയും സംഘപരിവാര്‍സംഘടനകളുടെയും ആരോപണമാണ്. എന്നാല്‍ ഇക്കാര്യം സി.പി.എം. നേതാക്കളും പറയാതെ പറയുകയാണ്.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന വിവാദത്തില്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നാണ് പി മോഹനന്‍ ആരോപിച്ചത്.

ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നായിരുന്നു മോഹനന്റെ പ്രസ്താവന. കര്‍ഷക സംഘനയായ കെ.എസ്.കെ.ടി.യുവിന്റെ ജില്ലാ സമ്മേളന സമാപന ചടങ്ങിലായിരുന്നു പി. മോഹനന്റെ പ്രസംഗം.
മാവോവാദിബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് പിടികൂടിയ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരായ പാര്‍ട്ടി തല നടപടി സിപിഎം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ഇരുവരും ഇപ്പോഴും റിമാന്റിലാണ്. പാര്‍ട്ടി നടപടി പരസ്യപ്പെടുത്തുന്നതിന് മുന്നോടിയായാണ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തിയതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here