പാലക്കാട്: പാര്‍ട്ടി എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അത് നേരിടാനുള്ള കമ്മ്യുണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് ലൈംഗിക പീഡന പരാതിയില്‍ ആരോപണ വിധേയനായ പി.കെ. ശശി എം.എല്‍.എ. പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യം പാര്‍ട്ടിക്ക് അകത്തു ചര്‍ച്ച ചെയ്യുമെന്നും പരാതി അന്വേഷിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ സ്വകാര്യ ബസ്സുകളുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന സമാഹരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിവുന്നു അദ്ദേഹം. തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല. തന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശകുണ്ടായിയെന്ന് പാര്‍ട്ടി ബോധ്യപ്പെടുത്തിയാല്‍ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതാണ് താന്‍ പറഞ്ഞ കമ്മ്യൂണിസ്റ്റ് ആരോഗ്യമെന്നും ശശി വിശദീകരിച്ചു.
ശശി ചടങ്ങില്‍ പങ്കെടുക്കുന്നതറിഞ്ഞ് പ്രതിഷേധവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ വേദിക്കു നൂറു മീറ്റര്‍ അകലെ പോലീസ് തടഞ്ഞു.