വ്യക്തിപൂജ വിവാദമൊക്കെ പാഴായി, കണ്ണൂരില്‍ ജയരാജന്‍ സെക്രട്ടറിയായി തുടരും

0
1

കണ്ണൂര്‍: വ്യക്തി പൂജ വിവാദം ഉയര്‍ത്തി കണ്ണൂരില്‍ ജയരാജനെ ഒതുക്കാന്‍ കഴിയില്ലെന്ന് സമ്മേളനം തെളിയിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ജയരാജനെ പിന്തുണച്ചതോടെയാണ് അദ്ദേഹത്തിനു വീണ്ടും വഴി തുറന്നത്. 49 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ആറു പേര്‍ പുതുമുഖങ്ങളാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി.കെ. സിനോജ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. കെ. കുഞ്ഞാപ്പ, പി. വാസുദേവന്‍ എന്നിവരെ ഒഴിവാക്കി.
2010 ഡിസംബറില്‍ പി. ശശി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്തായപ്പോഴാണ് പി. ജയരാജന്‍ ആദ്യം സെക്രട്ടറിയായത്. പിന്നീട് 2012, 2015 വര്‍ഷങ്ങളിലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here