പാലാ: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു വിട്ടു നില്‍ക്കാനും ജോസ് ടോമിനായി സമാന്തര പ്രചാരണം നടത്താനും ജോസഫ് വിഭാഗം. ജോസ് കെ. മാണി വിഭാഗത്തിനൊപ്പം പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് എത്തിയപ്പോള്‍ ചീത്തവിളിയും കൂകി വിളിയും ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ സംയുക്ത പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ വിഭാഗം പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here