അമിത് ഷാ പിന്നോട്ട്, ദേശീയ പൗരത്വ രജിസ്റ്റര്‍ ഉടന്‍ രാജ്യവ്യാപകമാക്കില്ല

0

ഡല്‍ഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി)ഉടന്‍ നടപ്പാക്കുമെന്ന മുന്‍നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി പ്രസിഡന്റുമായ അമിത് ഷാ. എന്‍.ആര്‍.സി ഉടന്‍ നടപ്പാക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ശരിയാണെന്നും ഇതു സംബന്ധച്ച് മന്ത്രിസഭയിലോ പാര്‍ലമെന്റിലോ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിന് പുറമെ, ദേശീയ പൗരത്വ രജിസ്റ്ററും ഉടന്‍ നടപ്പിലാക്കുമെന്ന് നേരത്തേ പാര്‍ലമെന്റിലും ജാര്‍ക്കണ്ഡ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും അമിത് ഷാ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here