തിരുവനന്തപുരം: പുതിയ നേതൃത്വത്തിന്റെ നീക്കങ്ങളെ തടയാന്‍ ഗ്രൂപ്പ് നേതാക്കള്‍ നടത്തുന്ന നീക്കങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ ഹൈക്കമാന്‍ഡ്. പുന:സംഘടന അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ നടപടികള്‍ തടയാനോ തീരുത്താനോ ഹൈക്കമാന്‍ഡ് ഇടപെടില്ല. അതേസമയം, ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിച്ചു കൊണ്ടുപോകണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിനു നല്‍കി.

കെ.പി.സി.സി. നേതൃത്വത്തിന്റെ നടപടികളില്‍ അതൃപ്തിയുമായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്കു വണ്ടി കയറിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവരുമായി പലരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പരാതികള്‍ മുഖവിലയ്ക്ക് എടുത്തുവെന്നല്ലാതെ, അവയിലിടപെടാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് പുന:സംഘടന വേണ്ടിവന്നാല്‍ നടക്കുമന്ന് പാര്‍ട്ടി അംഗത്വ വിതരണ ചടങ്ങിന്റെ രണ്ടാം ഘട്ട ഉദ്ഘാടനത്തിനെത്തിയ താരിഖ് അന്‍വര്‍ വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയകാര്യ സമിതി തുടരും. പാര്‍ട്ടിയുടെ ഉപദേശക സമിതിയെന്ന റോളിലാകുമിത്. മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയും കൂടിയാലോചനകളും തുടരും. എന്നാല്‍, അവരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here