തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പുതിയ നേതൃത്വത്തിനു കീഴില്‍ വലിയ അഴിച്ചുപണിക്കൊരുങ്ങി കെ.പി.സി.സി. പാര്‍ട്ടിയില്‍ ജംബോ കമ്മിറ്റി വേണ്ടെന്ന് ഇന്നു ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായി. ഭാരവാഹികള്‍ അടക്കം 51 അംഗങ്ങളായിരിക്കും കമ്മിറ്റിയിലുണ്ടാവുക. എല്ലാ ഡി.സി.സികളും പുന:സംഘടിപ്പിക്കും. ഭാരവാഹികളെ മെറിറ്റടിസ്ഥാനത്തിലാകും തീരുമാനിക്കുകയെന്നും കെ. സുധാകരന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, തലസ്ഥാനത്തുണ്ടായിരുന്നിട്ടും കെ. മുരളീധരന്‍ യോഗത്തിനെത്തിയില്ല. ഇന്നു രാവിലെ മുതിര്‍ന്ന നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയില്‍ നിന്നു ഒഴിവാക്കിയതാണ് വിട്ടു നില്‍ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മുരളീധരന്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നുവെന്നും അടുത്തദിവസം കൂടിക്കാഴ്ച്ച നടത്തുമെന്നും സുധാരകന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here