ലൈന്‍ യച്ചൂരിയുടേത്, ‘കൈ’പിടിച്ച് ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് സി.പി.എം മാറ്റി നിര്‍ത്തി തുടങ്ങി

0

പാലക്കാട്: ബി.ജെ.പിയെ അധികാരത്തില്‍ നിന്നു നീക്കി നിര്‍ത്തുകയെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നയം സി.പി.എം നടപ്പാക്കി തുടങ്ങി. പാലക്കാട് നഗരസഭയില്‍ ബി.ജെ.പിയ്‌ക്കെതിരെ കോണ്‍ഗ്രസിനൊപ്പം സി.പി.എമ്മും കൈപൊക്കിയപ്പോള്‍, കേരള ഘടകം ശക്തമായി എതിര്‍ത്തിരുന്ന യെച്ചൂരി ലൈനും അംഗീകരിക്കപ്പെട്ടു.

ആരോഗ്യ, ക്ഷേമ, മരാമത്ത്, വികസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് പാസായില്ല. പിന്നാലെ ക്ഷേമ കാര്യ സ്റ്റാന്‍ഡി കമ്മിറ്റി ചെയര്‍മാനെതിരായ പ്രമേയം സി.പി.എം പിന്തുണയോടെ പാസായി. ഇനി മരാമത്ത്, വികസം എന്നീ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലേക്കു കൂടി അവിശ്വാസ പ്രമേയം പരിഗണിക്കാനുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here