പിള്ള “കള്ളപ്പിള്ള”യെന്ന് എന്‍.സി.പി.

0
2

തിരുവനന്തപുരം: മന്ത്രിപദം മോഹിച്ച് എന്‍.സി.പിയില്‍ ലയിക്കാനുള്ള കേരള കോണ്‍ഗ്രസ്(ബി)യുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ആര്‍. ബാലകൃഷ്ണ പിള്ള കേരള രാഷ്ട്രീയത്തിലെ കുപ്രസിദ്ധനായ കുറ്റവാളിയാണെന്ന് കാട്ടി എന്‍.സി.പി. സംസ്ഥാനഘടകത്തിലെ ഒരു വിഭാഗം കേന്ദ്രനേതൃത്വത്തിന് കത്തുനല്‍കി. പിള്ള ഇടമലയാര്‍ കേസില്‍ സുപ്രീംകോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍ പോയതാണെന്നും ഇത്തരത്തിലുള്ള ഒരാളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെ ഒപ്പംകൂട്ടുന്നത് ഗുണം ചെയ്യില്ലെന്നുമാണ് കത്തില്‍ പറയുന്നത്. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസി(ബി)നെ എന്‍.സി.പിയില്‍ ലയിപ്പിക്കാനുള്ള നീക്കം നടന്നിരുന്നു. ഫോണ്‍ വിളി വിവാദത്തില്‍ കുടുങ്ങി എ.കെ. ശശീന്ദ്രനും പകരം വന്ന തോമസ് ചാണ്ടി കായല്‍ക്കയ്യേറ്റ വിവാദങ്ങളിലും പെട്ട് പുറത്തുപോയതോടെ നഷ്ടപ്പെട്ട മന്ത്രിപദം എങ്ങനെയും തിരികെപ്പിടിക്കാനാണ് ലയനനീക്കം നടത്തിയത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ കെ.ബി. ഗണേശ്കുമാറിനെ മന്ത്രിയാക്കാനായിരുന്നു ധാരണ. ഇതില്‍ എതിര്‍പ്പുള്ള വിഭാഗമാണ് എന്‍.സി.പി. അഖിലേന്ത്യാ നേതാവ് ശരത്പവാറിന് കത്തയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here