നിഷേധിക്കുമ്പോഴും ലയന ചര്‍ച്ചകള്‍ക്കു ചൂടുപിടിക്കുന്നു

0

കൊച്ചി: കേസുകളില്‍ നിന്ന് പുറത്തുകടന്ന് മന്ത്രികസേരയില്‍ തിരികെയെത്താനുള്ള എ.കെ. ശശീന്ദ്രന്റെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ തോമസ് ചാണ്ടിയും കൂട്ടരും ? ആര്‍. ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ലയന നീക്കം സജീവ ചര്‍ച്ചയായത് തോമസ് ചാണ്ടി ക്യാമ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നേതാക്കള്‍ക്കിടയിലെ കലാപവും രൂക്ഷമായി.
ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചിട്ടെല്ലെന്ന് ബാലകൃഷ്ണ പിള്ള പറയുമ്പോഴും എന്‍.സി.പി നേതൃത്വവുമായുള്ള ചര്‍ച്ചകളെ തള്ളിപ്പറഞ്ഞിട്ടില്ല. ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് എന്‍.സി.പി. അധ്യക്ഷന്‍ ടി.പി. പീതാംബരനും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ ശനിയാഴ്ച എന്‍.സി.പി ഭാരവാഹി യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍, മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലും ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുള്ള സാഹചര്യത്തിലും നീക്കത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ശശീന്ദ്രന്‍ വിഭാഗം നേതാക്കള്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ തോമസ് ചാണ്ടി വിഭാഗത്തിലുള്ളവര്‍ ഇതിന് ഏറെക്കുറിറെ അനുകൂലിക്കുന്നുണ്ട്. ദേശീയ നേതൃത്വവും കൂടി അറിഞ്ഞുകൊണ്ടു നടക്കുന്ന ചര്‍ച്ചകളില്‍ സംസ്ഥാന നേതൃത്വത്തിന് എത്രമാത്രം പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഇനി അറിയേണ്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here