സോഷ്യല്‍ മീഡിയയിലെ മോടിയില്‍ നരേന്ദ്ര മോഡി രണ്ടാമന്‍

0

ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ പിന്തുടരുന്ന രാഷ്ട്രീയക്കാരിലെ രണ്ടാം സ്ഥാനം അലങ്കരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. സെമ്രൂഷ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രം എന്നീ സോഷ്യല്‍മീഡിയാക്കൂട്ടായ്മകളിലൂടെ മോദിലെ 11 കോടിയിലധികം പേരാണ് പിന്തുടരുന്നത്. എന്നാല്‍ 1.6 കോടിപേര്‍ മാത്രമാണ് ഭാവി പ്രധാനമന്ത്രി രാഹുല്‍ഗാന്ധിയെ പിന്തുടരുന്നത്. രാഷ്ട്രീയക്കാരുടെ നിലപാടുകള്‍ അറിയാനും മറ്റ് ആരാധകരുമാണ് ഇത്തരത്തില്‍ അവരുടെ അക്കൗണ്ടുകളില്‍ പിന്തുടരുന്നത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ പിന്തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here