തിരുവനന്തപുരം| നിയമസഭാംഗം കെ.കെ. രമയ്ക്ക് പരിക്കുണ്ടോ ഇല്ലയോയെന്നു അറിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അവരുടെ പരാതിയില്‍ കേസെടുക്കുന്ന പോലീസാണെന്നും ഇതില്‍ പാര്‍ട്ടിക്കു ഇടപെടേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
തലശ്ശേരി അതിരൂപത ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ബി.ജെ.പിക്കു നല്‍കിയ വാഗ്ദാനം കേരളത്തില്‍ വിലപോവില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. തന്റെ പ്രതികരണം ബിഷപ്പിനോടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.