തിരുവനന്തപുരം: കെ.പി.സി.സി. ഭാരവാഹികളുടെ ജംബോ പട്ടികയില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അതൃപ്തി. ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് തുറന്നു പറഞ്ഞ മുല്ലപ്പള്ളി ശക്തമായ നേതൃത്വമാണ് വരേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. ജനപ്രതിധികള്‍ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഗ്രൂപ്പുകളുടെ വകയായി വലിയ പട്ടികതന്നെ ലഭിച്ച സാഹചര്യത്തില്‍കൂടിയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തന്നെ സമയം തികയാതിരിക്കെ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല എങ്ങനെ നിര്‍വഹിക്കുമെന്ന് മുല്ലപ്പള്ളി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here