തിരുവനന്തപുരം: രാജിവച്ച രാജ്യസഭാ സീറ്റു തിരികെ കിട്ടും. പക്ഷേ, എം.പി. വീരേന്ദ്രകുമാറിന് കേരളത്തില്‍ ജനതാദള്‍ (യു) സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടമാകും.
നിതീഷ് കുമാര്‍ അധ്യക്ഷനായ ജനതാദള്‍(യു)വിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമുള്ളത്. എന്‍.ഡി.എയുമായി അടുത്ത നിതീഷിനെ തള്ളിയാണ് വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവച്ചതും കേരളത്തില്‍ ഇടതു പാളയത്തിലേക്ക് നീങ്ങി തുടങ്ങിയതും. ശരദ്പവാര്‍ വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ കോടതിയിലെ സമീപിച്ചെങ്കിലും തീരുമാനം വന്നിട്ടില്ല. സമാജ്‌വാദി ജദതാദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരണ നീക്കവും പൂര്‍ണമായിട്ടില്ല. അതിനിടെ, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെയാണ് വീരേന്ദ്രകുമാര്‍ കുടുങ്ങിയത്.
ഭരണഘടനപ്രകാരവും നിലവിലെ നിയമം അനുശാസിക്കുന്നതനുസരിച്ചും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി എം.പിയോ എം.എല്‍.എയോ ആയശേഷം പാര്‍ട്ടി മാറിയാല്‍ അയോഗ്യത നേരിടും. സ്വതന്ത്രനും ഇതു ബാധകമാണ്. എന്നാല്‍, സ്വതന്ത്രര്‍ക്ക് ജനപ്രതിനിധിയായി ആറു മാസം കഴിഞ്ഞാല്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമാകുന്നതിന് തടസമില്ല. ഇതിലാണ് ഇപ്പോള്‍ വീരേന്ദ്രകുമാറിന്റെയും കൂട്ടരുടെയും പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here