തൃശൂര്‍: വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മത്സരിക്കും. കേസിന്റെ അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാനുള്ള തീരുമാനം.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് അമ്മ സത്യാഗ്രഹം നടത്തുകയാണ്. പ്രതിഷേധസൂചകമായി കുട്ടികളുടെ അമ്മ കഴിഞ്ഞമാസം തലമുണ്ഡനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും യാത്ര ചെയ്യുകയും ചെയ്തശേഷമാണ് തീരുമാനം. 2017 ലാണ് 13, 9 വയസുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.