വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവിനെ പുറത്താക്കി

0

തൃശൂര്‍: യാത്രയ്ക്കിടെ എം.എല്‍.എ ഹോസ്റ്റലില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വനിതാ നേതാവിന്റെ പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ പുറത്താക്കി.

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ.സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. അതേസമയം നേതാക്കള്‍ മാധ്യമങ്ങളോട് ജീവന്‍ലാലിനെതിരെ നടപടിയെടുത്തതായി അറിയിച്ചു. അതിനിടെ കാട്ടൂര്‍ പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.

മെഡിക്കല്‍ എന്‍ട്രന്‍സിന് കോച്ചിംഗിനു ചേരാന്‍ തിരുവനന്തപുരത്ത് പോവുകയിരുന്ന യുവതിയൊടൊപ്പം ജീവന്‍ലാല്‍ പോയിരുന്നു. ഇയാള്‍ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് വിളിച്ച് കോച്ചിങ് സന്റെറില്‍ സീറ്റ് ശരിയാക്കുകയും ചെയ്തുവത്രേ. എന്നാല്‍ തിരിച്ചുമടങ്ങുന്നതിന്റെ ഭാഗമായി എം.എല്‍.എ ഹോസ്റ്റലില്‍ ബാഗ് എടുക്കാന്‍ ചെന്ന തന്നെ ലൈംഗിക ചുവയോടെ കയറി പിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. ജൂലൈ 11 നാണ് സംഭവം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here