ഹിന്ദുത്വ അജണ്ട ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം, വിമര്‍ശനം മോദിയുടെ ഗുരുനിന്ദയെന്ന ലേഖനത്തില്‍

തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ച ശ്രീനാരായണ ഗുരുദര്‍ശനവും കാഴ്ചപ്പാടും ഒരേസമയം കൗതുകകരവും അപകടകരവുമെന്ന് സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ മോദി ശ്രമിക്കുന്നുവെന്നും മോദിയുടെ ഗുരുനിന്ദയെന്ന ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നത് നല്ലതാണ്. എന്നാല്‍, ആ അവസരം ഗുരുവിന്റെ ദര്‍ശനത്തേയും നിലപാടുകളേയും തിരസ്‌കരിക്കാനും സംഘപരിവാറിന്റെ കാവിവര്‍ണ ആശയങ്ങള്‍ ഒളിച്ചുകടത്താനുള്ള അവസരമാക്കുന്നത് അനുചിതമാണ്. ഗുരുചിന്തയോട് തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ ജഹാംഗിര്‍പുരിയില്‍ മുസ്ലീം വേട്ട നടത്തുന്ന ബുള്‍ഡോസര്‍രാജിനെ തള്ളിപ്പറയുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നത്.

ഗുരുവിനെ ആദരിക്കുന്നുവെന്ന് വരുത്തി സംഘ് പരിവാറിന്റെ ആശയങ്ങളെ ഒളിച്ച് കടത്താനാണ് ശ്രമിക്കുന്നത്. ഗുരുവിന്റെ പേര് മുസ്ലിം വിരുദ്ധ വര്‍ഗീയ ലഹളക്ക് ഉപയോഗിക്കുകയാണ്. സംഘപരിവാര്‍ അജണ്ട ഗുരുദര്‍ശനത്തിനു എതിരാണ്. മോദി ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്‌കാരവും മൂല്യവും ഹിന്ദുത്വ അജണ്ടയുടേതാണ്. അതിന്റെ ഭാഗമായിട്ടാണ് ശ്രീനാരായണ തീര്‍ത്ഥാടന കേന്ദ്രം വിശ്വാസത്തിന്റെ കേന്ദ്രം മാത്രമല്ല, ഏക ഭാരതം, ശ്രേഷ്ഠഭാരതം എന്ന ചൈതന്യമുണര്‍ത്തുന്ന സ്ഥാപനമാണെന്ന, പ്രത്യാക്ഷത്തില്‍ ഭംഗഗിവാക്കെന്ന് തോന്നിപ്പ്ിക്കുന്ന അഭിപ്രായം മോദിയില്‍ നിന്നുണ്ടായത്. ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്ന് ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here