ലഖ്നൗ: വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് സ്ത്രീകള്‍ കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുമ്പ് സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പഠനത്തിനടക്കം കൂടുതല്‍ സമയം ആവശ്യമുണ്ട്. അതിനാലാണ് വിവാഹപ്രായം 21 ആക്കിയതെന്നും തീരുമാനം നിര്‍ണ്ണായ ചുവടുവയ്പ്പാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

വനിതാ ക്ഷേമത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സംഭാവനകള്‍ ഉയര്‍ത്തിക്കാണിച്ചാണ് ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന സര്‍ക്കാര്‍ പരിപാടിയില്‍ അദ്ദേഹം പ്രസംഗിച്ചത്. രണ്ടുലക്ഷത്തിലധികം വനിതകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, പ്രതിപക്ഷ എതിര്‍പ്പിനിടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here