മണിക്കെതിരായ നടപടി: സി.പി.എം സംസ്ഥാന സമിതി ഇന്ന്

0

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ മന്ത്രി എം.എം മണിക്കെതിരെ സ്വീകരിക്കേണ്ട നടപടി തീരുമാനിക്കാന്‍ സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന്ചേരും. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മണിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. അതേ സമയം പാർട്ടി സ്വീകരിക്കുന്ന ഏത് നടപടിയും നേരിടാൻ തയ്യാറാണെന്ന് മന്ത്രി മണി പ്രതികരിച്ചു.

എം.എം. മണി മന്ത്രിയായി തുടരുന്നതിനോട് ഭൂരിപക്ഷം സി.പി.എം എം.എല്‍.എമാര്‍ക്കും സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും വിയോജിപ്പാണെന്നാണ് സൂചന. ഭൂരിപക്ഷം പേരും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതായിട്ടാണ് വിവരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here