ഇത് ബി.ജെ.പി. കോമഡി ടൈം; തമാശപടര്‍ത്തുന്ന അമളികളില്‍ വലഞ്ഞ് ബി.ജെ.പി.

0

കേരളത്തില്‍ ആദ്യതാമര വിരിഞ്ഞതിന്റെ ആവേശമൊക്കെ കെട്ടടങ്ങിയെങ്കിലും പ്രധാനപ്രതിപക്ഷമെങ്കിലും ആയിത്തീരാനുള്ള ശ്രമം ബി.ജെ.പി നേതാക്കള്‍ ഉപേക്ഷിച്ചിട്ടില്ല. പറ്റാവുന്ന വിഷയങ്ങളിലെല്ലാം പ്രതിഷേധസ്വരമുയര്‍ത്തിയും ചാനല്‍ ചര്‍ച്ചകളില്‍ പോരടിച്ചും വീറുംവാശിയും പ്രകടിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിക്കാറുണ്ട്.

നവമാധ്യമങ്ങളുടെ സാധ്യതയും നല്ലവണ്ണം ഉപയോഗപ്പെടുത്തണമെന്ന കേന്ദ്രനിര്‍ദ്ദേശവും കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ, ഇടയ്ക്കിടെ പറ്റുന്ന അക്കിടികളാണ് ബി.ജെ.പിയെ ഇപ്പോള്‍ കുഴയ്ക്കുന്നത്. കുമ്മനമടക്കമുള്ള നേതാക്കളും ട്രോളുകളിലെ നിറസാന്നിധ്യമാണ്.

ഏറ്റവുമൊടുവില്‍ സാമൂഹികപ്രവര്‍ത്തകനായ ദീപക് ശങ്കരനാരായണനെതിരേ ഭാരതീയ ജനതാപാര്‍ട്ടി നല്‍കിയ പരാതിയിലെ അക്ഷരത്തെറ്റാണ് വിനയാകുന്നത്. കശ്മീര്‍പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രകോപനകരമായ അഭിപ്രായം നവമാധ്യമങ്ങളില്‍ രേഖപ്പെടുത്തിയെന്നാരോപിച്ചാണ് പോലീസ് മേധാവിക്ക് ബി.ജെ.പി. പരാതി നല്‍കിയത്.

വിഷയം സൂചിപ്പിക്കുന്നഭാഗത്ത് കംപ്ലെയിന്റ് എന്നതിനുപകരം കോംപ്ലിമെന്റ് എന്ന് രേഖപ്പെടുത്തിയതാണ് ബി.ജെ.പിക്ക് തന്നെ തിരിച്ചടിയായത്. ദളിത് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെതിരേ നടത്തിയ സമരത്തിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പിന്തുണ നല്‍കിയതും അട്ടപ്പാടിയില്‍ മധുവിന്റെ മരണത്തിനുപിന്നാലെ ‘കൈകള്‍ കെട്ടി’ നിന്ന് ഫോട്ടോയെടുത്ത് ഫെയ്‌സബുക്കിലിട്ടതുമടക്കം ട്രോളന്മാര്‍ക്ക് ചാകരയൊരുക്കിയിരുന്നു.

ഒരുവര്‍ഷംമുമ്പ്് നവമാധ്യമങ്ങളില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാന്‍ ഇടപെട്ട പോലീസ്‌നടപടി, അടുത്തകാലത്ത് സംഭവിച്ചതാണെന്ന് കരുതി ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രന്‍ ‘ട്രോളും ട്രോളും ട്രോളും’ എന്നിട്ടതും പരിഹസിക്കപ്പെട്ടിരുന്നു. നവമാധ്യമങ്ങളില്‍ നേതാക്കളുടെ അമളികള്‍ തുടര്‍ച്ചയായി തമാശപടര്‍ത്തുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here