എം.ബി. രാജേഷ് പിണറായി 2.0 ലേക്ക്, എ.എന്‍. ഷംസിര്‍ സ്പീക്കറാകും

തിരുവനന്തപുരം | മന്ത്രി എം.വി. ഗോവിന്ദനു പകരക്കാരനായി സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിസഭയിലേക്ക്. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തൃത്താലയില്‍ നിന്നുള്ള നിയമസഭാംഗമായ രാജേഷ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. കോണ്‍ഗ്രസിലെ വി.ടി. ബല്‍റാമിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

തലശ്ശേരി എം.എല്‍.എ എ.എന്‍. ഷംസീറിനെ നിയമസഭാ സ്പീക്കറാക്കാനും സി.പി.എം തീരുമാനിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത എം.വി. ഗോവിന്ദനു മന്ത്രി സ്ഥാനം രാജിവയ്ക്കാനും സെക്രട്ടേറിയറ്റ് അനുമതി നല്‍കി. ഗോവിന്ദന്റെ ഒഴിവു നികത്തിക്കൊണ്ടാകും അടുത്ത ദിവസങ്ങളില്‍ രാജേഷ് മന്ത്രിസഭയിലെത്തുക.

സജി ചെറിയാന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള ഒഴിവ് ഇപ്പോഴത്തെ പുന:സംഘടനയില്‍ നികത്താന്‍ തീരുമാനിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here