കാനത്തിനും വി.എസിനും വേണ്ടാത്ത മാണിയെ മുത്താക്കി സി.പി.എം.

0

ചെങ്ങന്നൂരില്‍ ഗംഭീരവിജയം നേടിയിട്ടും കെ.എം.മാണിയെ തള്ളിപ്പറയാതെ സി.പി.എം. നേതാക്കള്‍. കനത്ത ഭൂരിപക്ഷത്തോടെ ജയിച്ചിട്ടും മാണിയെ കൈവിടാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണം വന്നത്. സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും പഴയപടക്കുതിരയായ വി.എസ്. അച്യുതാനന്ദനും മാത്രമാണ് കെ.എം.മാണി എടുക്കാച്ചരക്കായതെന്ന് പറഞ്ഞത്.

ചെങ്ങന്നൂരില്‍ ജയിച്ച സജിചെറിയാനും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈയോടെ കാനത്തെയും വി.എസിനെയും കൈവിട്ടു. കെ.എം.മാണി സാര്‍ മുന്നണിവിട്ടെങ്കിലും മാണി സാറിന്റെ മനസ് എന്നോടൊപ്പമായിരുന്നൂവെന്ന് പറഞ്ഞ് സജിചെറിയാനും ചൊറിയാതെ വിട്ടു. കാനത്തിന്റെ നിപാട് ആരെയോ പ്രതിരോധിക്കുന്നൂവെന്ന പ്രതീതി ജനിപ്പിക്കാനാണെന്നും അതല്ല ഇടതുമുന്നണിയുടെ അഭിപ്രായമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി മാണിയെ തലോടിയത്.

ചെങ്ങന്നൂരങ്കത്തിന് തലേന്ന് മറുപാളയത്തിലെത്തിയെങ്കിലും മണിയെ സഖാവാക്കാനുള്ള നീക്കം സി.പി.എം. ഉപേക്ഷിച്ചിട്ടെന്നാണ് നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്. ശിഥിലമാകുന്ന യു.ഡി.എഫിനെ, പണ്ട് അവര്‍ പയറ്റിയ തന്ത്രങ്ങളുപയോഗിച്ച് നേരിടുകയാണ് സിപിഎം. ചെയ്യുന്നതും. മതന്യൂനപക്ഷങ്ങളെ നൂലില്‍കോര്‍ത്ത് തുടര്‍ഭരണമെന്ന ലക്ഷ്യം മാത്രമാണ് സിപിഎമ്മിന് മുന്നില്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here