മാണിക്ക് സന്തോഷംകൊണ്ട് ഇരിക്കാന്‍വയ്യ! നോക്കുകൂലി നിരോധനത്തില്‍ പിണറായിക്ക് പൂച്ചെണ്ട് 

0
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചൂടേറുന്നതിനിടെ നോക്കുകൂലി നിരോധനത്തില്‍ പിണറായി വിജയനെ വാനോളം പുകഴ്ത്തി കേരളാകോണ്‍ഗ്രസി(എം)ന്റെ മുഖപത്രം ‘പ്രതിശ്ചായ’യില്‍ കെ.എം.മാണിയുടെ ലേഖനം. സംസ്ഥാനത്ത് വികസനത്തിന്റെ സൂര്യോദയത്തിനാണ് പിണറായിവിജയന്റെ നടപടി വഴിയൊരുക്കുന്നതെന്നാണ് മാണിയുടെ അഭിപ്രായം. സ്വസ്ഥതയും സമാധാനവും നോക്കുകൂലിനിരോധനത്തിലൂടെ വന്നുചേരുമെന്നും പാര്‍ട്ടിസെക്രട്ടറിയായിരുന്ന കാലത്തും പിണറായി വിജയന്‍ നോക്കൂകൂലിക്കെതിരേ രംഗത്തുവന്നിരുന്നെന്നും കെ.എം.മാണി ഓര്‍മ്മിപ്പിക്കുന്നു.
മാണിയില്ലാതൊരു യു.ഡി.എഫ് ഉണ്ടോയെന്ന മട്ടിലാണ് ചെങ്ങന്നൂര്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്. ഇതിനിടയിലാണ് പിണറായി പ്രേമം വ്യക്തമാക്കുന്ന മാണിയുടെ ലേഖനം വരുന്നത്. നാളെ കൂടുന്ന കേരളാകോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തില്‍ ചെങ്ങന്നൂരിലെ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here